ഒരിടത്തൊരിടത്ത്, അങ്ങ് കണ്ണൂർ ജില്ലയിൽ, പേരാവൂർ ഗ്രാമപഞ്ചായത്തിൽ ഒരു രാമനും ഒരു കുഞ്ഞിരാമനുമുണ്ട്. രാമന് പ്രായം 78. കുഞ്ഞിരാമന് 71 ഉം. 50 വർഷമായി അരയാണ്ടി തോട്ടക്കര പ്രണവത്തിൽ എ.ടി.രാമനും പാലയ്ക്കൽ റജി ഭവനിൽ പി.കുഞ്ഞിരാമനും മണത്തണ ടൗണിൽ ഒരേ കെട്ടിടത്തിലെ അടുത്തടുത്ത മുറികളിൽ പരസ്‌പരം സൗഹ്യദം പങ്ക് വച്ച് രണ്ട് കടകൾ നടത്തി വരുന്നുണ്ട് . കടകൾ എന്നാൽ വെറും കടകൾ അല്ല, സാക്ഷാൽ റേഷൻ കടകൾ. ഒരാൾ രാമനാണെങ്കിൽ മറ്റേയാൾ കുഞ്ഞിരാമനാണ് തന്നത് മാത്രമാണ് കടകൾ തമ്മിലുള്ള വ്യത്യാസം. മാത്രമല്ല രാമൻ റേഷൻ കട നടത്തി തുടങ്ങിയ ശേഷമാണ് കുഞ്ഞിരാമൻ റേഷൻ കട തുടങ്ങിയതും. ഇടയ്ക്ക് ലൈസൻസികളുടെ പേര് മാറിയിട്ടും സൗഹൃദം കുറഞ്ഞിട്ടില്ല. കടകൾ മാറിയിട്ടില്ല. കെട്ടിടവും മാറിയിട്ടില്ല രണ്ട് കടകളിലേയും സ്‌റ്റാഫുകൾ സഹോദരിമാരാണ് എന്ന പ്രത്യേകതയുമുണ്ട്. ചേച്ചി പുതിയകാവിൽ റീന പ്രദീപാണ് രാമേട്ടൻ്റെ കടയിലെ സ്റ്റാഫ് അനുജത്തി കുഞ്ഞിക്കണ്ണോത്ത് രജനി ചന്ദ്രേഷ് കുഞ്ഞിരാമേട്ടൻ്റെ കടയിലും ജോലി ചെയ്യുന്നു. ഒരേ മേൽക്കുരയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ രണ്ട് റേഷൻ കടകൾ ജൂബിലി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. ഇടപാടുകളിലെ സൗഹൃദവും മാറിയിട്ടില്ല. ഒരു കടയിൽ ആളില്ലയെങ്കിൽ അടുത്ത കടയിലെ ആൾ കാർഡ് ഉടമയ്ക്ക് സാധനങ്ങൾ നൽകും. രണ്ട് പേരും പ്രവർത്തന സമയത്തിന് പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ല. സർക്കാർ നിശ്ചയിച്ചതിലും നേരത്തേ എത്തി കടകൾ തുറന്നു വയ്ക്കും. കാർഡ് ഉടമകൾ അൽപം താമസിച്ചാണ് എത്തുന്നതെങ്കിലും നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞും ഇരുവരും കടകൾ തുറന്നു വച്ചിരിക്കു- കാരണം രണ്ട് പേരും ടൗണിന് സമീപത്ത് തന്നെയാണ് താമസിക്കുന്നത്. 1900 കാർഡുടമകൾ ആശ്രയിക്കുന്നത് ഈ റേഷൻ കടകളെയാണ്. അവരിൽ ബഹു ഭൂരിപക്ഷവും തൊഴിലാളികളും കർഷക തൊഴിലാളികളുമാണ്. അവരിൽ പലർക്കും റേഷൻ കട പ്രവർത്തിക്കുന്നതിന് നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ എത്തിച്ചേരാൻ പറ്റാറില്ല. മാത്രമല്ല വാഹന സൗകര്യം കുറഞ്ഞ പ്രദേശങ്ങളിൽ നിന്ന് എത്തേണ്ടവരും ഉന്നതികളിലും നഗറുകളിലും ഉള്ളവരുമുണ്ട്. അവർക്ക് സൗകര്യം ഒരുക്കുന്നതിനാണ് മണത്തണ ടൗണിലെ ഈ രണ്ട് റേഷൻ കടകളും നേരത്തെ തുറന്നും വൈകി മാത്രം അടച്ചും കാത്തിരിക്കുന്നത് ഇരിട്ടി താലൂക്കിലെ മണത്തണയിലുള്ള എആർഡി 64-ാം നമ്പർ റേഷൻ കടയും 65-ാം നമ്പർ റേഷൻ കടയും പ്രവർത്തിക്കുന്നത് ഒരേ കെട്ടിടത്തിലെ അടുത്തടുത്ത മുറികളിൽ ആണെന്നതിന് അപ്പുറം ഇത്തരം ചില കൗതുകങ്ങളും കൂടിയുണ്ട്, തലശ്ശേരി സിവിൽ സപ്ലൈസിനു കീഴിൽ 1975 ഏപ്രിൽ 15 നാണ് രാമേട്ടൻ തുടങ്ങിയത്. ഏതാനും മാസങ്ങൾക്ക് ശേഷമാണ് കുഞ്ഞിരാമനും റേഷൻ കടയ്ക്ക് ലൈസൻസ് ലഭിക്കുന്നത്. വെണ്ടർ കൂടത്തിൽ ഗോപിനായർ, കെ.സി. വേലായുധൻ നായർ, കെ.വി.ബാലൻ നമ്പ്യാർ എന്നിവർ ചേർന്നാണ് മുൻപ് മണത്തണ മുതൽ കൊട്ടിയൂരിലെ ചുങ്കക്കുന്ന് വരെയുള്ള 10 റേഷൻ കടകളും നടത്തിയിരുന്നത്. റേഷൻ കട നടത്തിപ്പ് പ്രതിസന്ധിയിലായപ്പോൾ അവർ കടകൾ എല്ലാം ഒഴിവാക്കി കോൺഗ്രസ് നേതാവ് മട്ടന്നൂരിലെ സി.എം.കരുണാകരൻ നമ്പ്യാർ കടകൾ ഏറ്റെടുത്തു. അത് നടത്തിപ്പിനായി എ.ടി. രാമനേയും കുഞ്ഞിരാമനേയും മാനേജർമാരായി നിയമിച്ചു അതിന് ശേഷം ലൈസൻസ് ഇവർക്ക് നൽകുകയും ചെയ്തു. ആദ്യം കടകൾ രണ്ടും പ്രവർത്തിച്ചിരുന്നത് പാമ്പാറയിൽ ജോസഫിൻ്റെ കെട്ടിടത്തിലായിരുന്നു. പിന്നീട് രണ്ട് കടകളും തിട്ടയിൽ വാസുദേവൻ നായരുടെ കെട്ടിടത്തിലേക്ക് മാറ്റി തലശ്ശേരി താലൂക്കിലെ എആർഡി 183, എആർഡി 187 നമ്പർ കടകളാണ് ഇപ്പോൾ ഇരിട്ടി താലൂക്കിലെ 64 ഉം 65ഉം നമ്പറുകളായി മാറിയത് കുഞ്ഞിരാമൻ്റെ കടയുടെ ലൈസൻസ് ഇപ്പോൾ മകൻ പ്രിയേഷിൻ്റെ പേരിലാണ് എ.ടി.രാമൻ്റെ കടയുടെ ലൈസൻസ് ഇപ്പോൾ ഭാര്യ ചന്ദ്രികയുടെ പേരിലുമാണ്. ഈ 50 വർഷത്തിനിടയിൽ ജനങ്ങളുമായും സിവിൽ സപ്ലൈസ് വകുപ്പുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ചാണ് രമേട്ടൻ്റേയും കുഞ്ഞിരാമേട്ടൻ്റേയും റേഷൻ കടകൾ പ്രവർത്തിക്കുന്നത്.
When the story of Ram and Kunhiram is told, it will be the story of two ration vendors in Manathana.